മേമുണ്ട: മാലിന്യമുക്തം നവകേരളയുടെ ഭാഗമായി ചോല റസിഡൻ്റ് അസോസിയേഷൻ വില്യാപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൻ്റെയും പതിനാറാം വാർഡിൻ്റെയും പൊതുയിടങ്ങൾ ശുചീകരിച്ചു. വാർഡ് മെമ്പർമാരായ സിമി കെ കെ, പ്രകാശൻ ,
അസോസിയേഷൻ പ്രസിഡണ്ട് പ്രകാശൻ , എ എം സെക്രട്ടറി മനോജൻ കെ കെ , ഖജാൻജി ചന്ദ്രൻ കെ കെ , രക്ഷാധികാരി ബാലൻ നിടിയാണ്ടി എന്നിവർ നേതൃത്വം നൽകി.