
കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തിന് ഒരുങ്ങുന്ന പിഷാരികാവ് ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലെ ഭക്ഷ്യസ്ഥാപനങ്ങള്‍ അധികൃതര്‍ പരിശോധന നടത്തി. തിരുവങ്ങൂര്‍
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.വിനോദിന്റെ നേതൃത്വത്തിലാണ് പിഷാരികാവിലും പരിസര പ്രദേശങ്ങളിലുമുള്ള ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ഈടാക്കുകയും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്ത സ്ഥാപനങ്ങള്‍ക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍
ദിവസങ്ങളിലും ഭക്ഷ്യ ശുചിത്വ നിലവാര പരിശോധന ഊര്‍മിതപ്പെടുത്തുമെന്ന് തിരുവങ്ങൂര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ കെ.ജെ. അറിയിച്ചു.
കൊല്ലം സെക്ഷന്‍ എച്ച്‌ഐ ലത എ.കെ, കൊയിലാണ്ടി സെക്ഷന്‍ എച്ച്‌ഐ ഷാജു എ.പി, ജെഎച്ച്‌ഐ മാരായ രാമചന്ദ്രന്‍ എ.കെ., അമീര്‍, സൈനുദ്ദീന്‍, ബിന്ദു, ജിതിന്‍, നാഫിദ, ഷെറീന , ആയിഷ നമീദ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
















