
കുറ്റ്യാടി: കായക്കൊടിയിലെ ആദ്യകാല സിപിഎം നേതാവും കലാ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആരീന്റവിട എ.കണ്ണന്‍ (79) അന്തരിച്ചു.
കെഎസ്‌വൈഎഫ് മുന്‍ വടകര താലൂക്ക് ജോ. സെക്രട്ടറി, കായക്കൊടി ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭക്ഷ്യ സമരത്തിലും തോട്ടക്കാട് മിച്ചഭൂമി സമരത്തിലുമുള്‍പ്പെടെ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിരുന്നു. ഭാര്യ: ജാനു. മക്കള്‍: ബ്രൂസി, എ.റഷീദ് (പ്രധാനാധ്യാപകന്‍ കോവുക്കുന്ന് എല്‍പി സ്‌കൂള്‍, സിപിഎം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗം). മരുമക്കള്‍: ധന്യ (മൊയിലോത്തറ), സന്ധ്യ (അധ്യാപിക പുളിഞ്ഞാല്‍
വയനാട്). സഹോദരങ്ങള്‍: എ.കുമാരന്‍, നാരായണി, ശാരദ, ജാനു, പരേതരായ എ വി കണാരന്‍, കല്യാണി. സഞ്ചയനം തിങ്കളാഴ്ച.















