
കൊയിലാണ്ടി: കൊയിലാണ്ടി എക്‌സൈസ് സംഘം ചേമഞ്ചേരിയില്‍ നടത്തിയ റെയ്ഡില്‍ മാഹി മദ്യവുമായി തെലങ്കാന സ്വദേശി പിടിയില്‍. സില്‍സില ജില്ലയില്‍ മുഷ്ടിപള്ളി
വില്ലേജില്‍ രാജീവ്നഗര്‍ രമേഷിനെയാണ് (33) കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സമേഷും സംഘവും അറസ്റ്റ് ചെയ്തത്്. ഇയാളില്‍ നിന്ന് 9.5 ലിറ്റര്‍ മാഹി മദ്യം പിടിച്ചെടുത്തു. . പ്രിവന്റീവ് ഓഫീസര്‍ വിശ്വനാഥന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ വിവേക്, വനിതാ സി.ഇ.ഒ അഖില, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
















