
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ. പിണറായി വിജയൻ അധികാരത്തിലെത്തിയാൽ തനിക്ക് സന്തോഷമേ ഉള്ളൂ എന്ന നിലപാട് തിരുത്തിക്കൊണ്ടാണ് ജി സുധാകരൻ ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ്
പങ്കുവെച്ചിരിക്കുന്നത്. സിപിഎം നേതൃത്വം പരാജയപ്പെട്ടുവെന്നും യുഡിഎഫ് വിജയിച്ചുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ ഉള്ള യുഡിഎഫിൻ്റെ പിന്തുണ അംഗീകരിച്ചുകൊണ്ട് ജി സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
















