
വടകര: ഐഎഎസ് പരീക്ഷയില്‍ 379-ാം റാങ്ക് നേടി ഏവരുടേയും അഭിമാനമായ ജസീല ജന്നത്തിനെ കണ്ട് അഭിനന്ദിച്ചാണ് കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കെ.പി.കുഞ്ഞമ്മദ്കുട്ടി ഇന്ന് പ്രചരണം തുടങ്ങിയത്. കാഴ്ച പരിമിതിയെ മറികടന്നാണ് ജസീല ജന്നത്ത് വലിയ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ പ്രതിസന്ധികളിലും പരിമിതികളിലും തളര്‍ന്നു പോവുന്നവര്‍ക്ക് ജസീല എന്ന മിടുക്കി മാതൃകയാണെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി ഓര്‍മിപ്പിച്ചു.
വില്യാപ്പള്ളി പഞ്ചായത്തിലായിരുന്നു ഇന്നത്തെ ഗൃഹസന്ദര്‍ശനം. അഞ്ചു വര്‍ഷം മുമ്പ് എംഎല്‍എ ആയത് മുതല്‍ വില്യാപ്പള്ളി മേഖലയില്‍ പല തരം വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വില്യാപ്പള്ളിയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ
ഐടിഐക്ക് കെട്ടിടം നിര്‍മിച്ചു. വില്യാപ്പള്ളി കുടുംബരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട്ടം യാഥാര്‍ഥ്യമാക്കി. പനയുള്ളതില്‍ മുക്ക് റോഡ്, വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്, വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണവും നവീകരണവും നടത്തി. ഇത്തരത്തില്‍ വില്യാപ്പള്ളിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി വ്യക്തമാക്കുന്നു. വീടുകളിലും കടകളിലും കയറി സ്ഥാനാര്‍ഥി വോട്ട് തേടി.
















