
നാദാപുരം: ചേലക്കാട് എല്‍പി സ്‌കൂള്‍ 101-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ ഏകദിന ക്യാമ്പ് പ്രമുഖ വയലിനിസ്റ്റും മുന്‍കാല റേഡിയോ ആര്‍ട്ടിസ്റ്റുമായ
ബാബു മാനന്തവാടി ഉദ്ഘാടനം ചെയ്തു. എം.എസ്.ബാബുരാജിന്റെയും അര്‍ജുന്‍ മാഷുടെയും പാട്ടുകള്‍ അദ്ദേഹം വയലിനില്‍ വായിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സവിത.കെ.ടി.കെ, ഹെഡ്മാസ്റ്റര്‍ പ്രകാശന്‍.ഇ, എസ്ആര്‍ജി കണ്‍വീനര്‍ ഫൗസിയ.ടി.കെ, അഭിഷേക്.പി.എം, സ്‌കൂള്‍ ലീഡര്‍ റോമിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മാജിക് ഇംഗ്ലീഷ്, വരയും വര്‍ണവും, പാട്ടരങ് എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ നടന്ന ക്യാമ്പിന് കെ. കെ.മോഹനന്‍, രാംദാസ് കക്കട്ടില്‍, ഷൈനിപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
















