
അഴിയൂര്‍: ഒരു പതിറ്റാണ്ട് നീണ്ട എല്‍ഡിഎഫ് ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കെ.കെ.രമയെ വിജയിപ്പിക്കാന്‍ യുഡിഎഫ്-ആര്‍എംപി ജനകീയ മുന്നണി അഴിയൂര്‍
പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 23 ന് വടകരയില്‍ നടക്കുന്ന മുന്നണി നിയോജക മണ്ഡലം റാലിയും പൊതു സമ്മേളനത്തില്‍ 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് അഴിയൂര്‍ ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു.എ.റഹീം അധ്യക്ഷത വഹിച്ചു. എന്‍.വേണു, പി.പി.ജാഫര്‍, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഇ ടി അയ്യൂബ്, വി പി പ്രകാശന്‍, കാസിം നെല്ലോളി, കെ അന്‍വര്‍ ഹാജി, വി കെ അനില്‍കുമാര്‍, ടി സി രാമചന്ദ്രന്‍, പി പി ഇസ്മായില്‍,
കെ പി രവിന്ദ്രന്‍ ,കെ കെ ഷെറിന്‍ കുമാര്‍, ഹാരിസ് മുക്കാളി, സി സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുഞ്ഞിപ്പള്ളി ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി.















