ആയഞ്ചേരി: കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ള ആയഞ്ചേരി ടൗണില്‍ നടത്തിയ റോഡ് ഷോയോടെ പ്രചാരണം തുടങ്ങി. കോട്ടപ്പള്ളി റോഡില്‍ നൂറ്
കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു ടൗണിലേക്ക് നീങ്ങി. ഷാഫി പറമ്പില്‍ എംപി, യുഡിഎഫ് നേതാക്കളായ വി.എം.ചന്ദ്രന്‍, എ.കുഞ്ഞി ശങ്കരന്‍, പ്രമോദ് കക്കട്ടില്‍, കെ.ടി.അബ്ദുറഹ്മാന്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, പി.എം.അബുബക്കര്‍, ഒ.കെ.കുഞ്ഞബ്ദുള്ള, വി.പി.കുഞ്ഞമ്മദ്, കാവില്‍ രാധാകൃഷ്ണന്‍, ശ്രീജേഷ് ഊരത്ത്, കണ്ണോത്ത് ദാമോദരന്‍, സന്ധ്യ കരണ്ടോട്, ശ്രീലത അരൂര്‍ മുതലായവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ വിധി എഴുതാന്‍ കേരള ജനത കാത്തിരിക്കുകയാണെന്നും കുറ്റ്യാടിയുടെ വികസന പ്രക്രിയയില്‍ താന്‍ മുന്‍പന്തിയില്‍ ഉണ്ടാവുമെന്നും പാറക്കല്‍ അബുദുള്ള പറഞ്ഞു.















