കൊയിലാണ്ടി: കേരളത്തില്‍ ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നതായി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലത്തോടെ ഇടത് ദുര്‍ഭരണം
കേരളത്തില്‍ അവസാനിക്കുമെന്നും ലീഗ് നേതാവ് മുനവറലി തങ്ങള്‍ പറഞ്ഞു. കൊയിലാണ്ടിയില്‍ അഡ്വ. കെ.പ്രവീണ്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കൈരളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.അബു, ടി.ടി.ഇസ്മായില്‍, സി.വി.ബാലകൃഷ്ണന്‍, വി.പി.ഭാസ്‌കരന്‍, വി.വി.സുധാകരന്‍, മുരളി തോറോത്ത്, കെ.ടി.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. മഠത്തില്‍ അബ്ദുറഹ്മാന്‍ (ചെയര്‍മാന്‍), മഠത്തില്‍ നാണു (കണ്‍വീനര്‍), വി.പി.ഭാസ്‌കരന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.















