
കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ. പ്രവീണ്‍ കുമാര്‍ കൊയിലാണ്ടിയില്‍ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തില്‍ നാസിക് ഡോളിന്റെ അകമ്പടിയോടെ നടന്ന
റോഡ് ഷോ ആവേശമായി. ഷാഫി പറമ്പില്‍ എംപി, സെയ്ദ് മുനവറലി തങ്ങള്‍, വി.വി.സുധാകരന്‍, കെ.സി അബു, ടി.ടി.ഇസ്മായില്‍, മഠത്തില്‍ അബ്ദുറഹിമാന്‍, രാജേഷ് കീഴരിയൂര്‍ തുടങ്ങി യുഡിഎഫിന്റെ നിരവധി നേതാക്കള്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
















