
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്കൂട്ടര്‍ മതിലിലിടിച്ച് മൂന്നു യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. സംസ്ഥാന പാതയില്‍ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലര്‍ച്ചെ രണ്ട്
മണിയോടെയായിരുന്നു അപകടം.
മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി
നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന് വര്‍മ്മ, പാലക്കാട് സ്വദേശി അഭിനവ് സുരേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇലട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും
പോലീസും ചേര്‍ന്നാണ് ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-സുധീര്‍ കൊരയങ്ങാട്
















