
വടകര: റോഡ്‌ഷോ കാഴ്ചവെച്ചുകൊണ്ട് വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.കെ.ദിലീപിന്റെ പ്രചരണത്തിന് തുടക്കമായി. അടക്കാത്തെരു ജംഗ്ഷനില്‍ നിന്ന്
ആരംഭിച്ച റോഡ്‌ഷോ അഞ്ചുവിളക്ക് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. നിരവധി പ്രവര്‍ത്തകരും നേതാക്കളും റോഡ് ഷോയില്‍ അണിനിരന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത്, ജില്ലാ സെക്രട്ടറിമാരായ പി.പി.വ്യാസന്‍, അനൂപ് കെ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.വിജയബാബു, കെ.പി.ജയകുമാ, വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷല്‍നേഷ്, കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഒ.പി.ദിലീപ്, യുവമോര്‍ച്ച ജില്ല
വൈസ് പ്രസിഡന്റുമാരായ ടി.പി.വിനീഷ്, ഷിബിന്‍ പദ്മനാഭന്‍, യുവമോര്‍ച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അക്ഷയ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.















