ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലേക്കുള്ള
സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തു വന്നത്. തര്‍ക്കം നിലനില്‍ക്കുന്ന കണ്ണൂര്‍, പെരുമ്പാവൂര്‍ സീറ്റുകളിലും തൃപ്പൂണിത്തുറയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നടന് രമേഷ് പിഷാരടിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.സുരേഷ് മലമ്പുഴയില്‍ മത്സരിക്കും. മുന്‍ എംപി രമ്യ ഹരിദാസ് ചിറയന്‍കീഴിലാണ് ജനവിധി തേടാന്‍ ഇറങ്ങുന്നത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന എം.വിന്‍സെന്റ് കോവളത്തു വീണ്ടും മത്സരിക്കാനിറങ്ങും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ.ജനീഷ് കൊടുങ്ങല്ലൂരില്‍ മത്സരിക്കും. നാട്ടികയില്‍ അഡ്വ. സുനില്‍ ലാലൂരാണ് സ്ഥാനാര്‍ഥി. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അബ്ദുല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ആലത്തൂരില്‍ കെ.എം.ഫെബിനാണ് മത്സരിക്കുന്നത്. തൃശൂരില്‍ രാജന് പല്ലനാണ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇരിക്കൂര്‍ അഡ്വ. സജീവ് ജോസഫ്, ധര്‍മ്മടം അബ്ദുല്‍ റഷീദ്, തലശ്ശേരി കെ.പി.സാജു, പേരാവൂര്‍ അഡ്വ. സണ്ണി ജോസഫ്, മാനന്തവാടി (എസ്ടി) ഉഷ വിജയന്, സുല്‍ത്താന്‍ ബത്തേരി (എസ്ടി) ഐ.സി.ബാലകൃഷ്ണന്, കല്‍പ്പറ്റ അഡ്വ. ടി.സിദ്ദിഖ്, നാദാപുരം കെ.എം.അഭിജിത്ത്, കൊയിലാണ്ടി അഡ്വ. കെ.പ്രവീണ്‍ കുമാര്‍, ബാലുശ്ശേരി (എസ്സി) വി.ടിസൂരജ്, എലത്തൂര്‍ വിദ്യ ബാലകൃഷ്ണന്, കോഴിക്കോട് നോര്‍ത്ത് അഡ്വ. കെ.ജയന്ത്, നിലമ്പൂര്‍ ആര്യാടന് ഷൗക്കത്ത്, വണ്ടൂര്‍ (എസ്സി) എ.പി.അനില്‍ കുമാര്‍, തവനൂര്‍ വി.എസ്.ജോയ്, പൊന്നാനി നൗഷാദ് അലി, തൃത്താല വി.ടി.ബല്‍റാം, കോങ്ങാട് (എസ്സി)
കെ.എ.തുളസി, മലമ്പുഴ എ.സുരേഷ്, പാലക്കാട് രമേഷ് പിഷാരടി, തരൂര്‍ (എസ്സി) കെ.സി.സുബ്രഹ്മണ്യന്, ചിറ്റൂര്‍ അഡ്വ. സുമേഷ് അച്ചുതന്, നെന്മാറ ടി.തങ്കപ്പന്, ആലത്തൂര്‍ കെ.എന്‍.ഫെബിന്, മണലൂര്‍ ടി.എന്‍.പ്രതാപന്, ഒല്ലൂര്‍ അഡ്വ. ഷാജി.ജെ കോടങ്കണ്ടത്ത്, തൃശൂര്‍ രാജന്.ജെ പല്ലന്, നാട്ടിക (എസ്സി) അഡ്വ. സുനില്‍ ലാലൂര്‍, കൈപ്പമംഗലം ടി.എം.നാസര്‍, പുതുക്കാട് കെ.എം.ബാബു രാജ്, ചാലക്കുടി സനീഷ് കുമാര്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ ഒ.ജെ.ജനീഷ്, അങ്കമാലി റോജി എം.ജോണ്‍, ആലുവ അന്‍വര്‍ സാദത്ത്, പറവൂര്‍ വി.ഡി.സതീശന്, എറണാകുളം ടി.ജെ.വിനോദ്, തൃക്കാക്കര ഉമ തോമസ്, കുന്നത്തുനാട് (എസ്സി) വി.പി.സജീന്ദ്രന്, മൂവാറ്റുപുഴ ഡോ. മാത്യു കുഴല്നാടന്, വൈക്കം (എസ്സി) കെ.ബിനിമോന്, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പുതുപ്പള്ളി ചാണ്ടി ഉമ്മന്‍, അരൂര്‍ ഷാനിമോള്‍ ഉസ്മാന്, ചേര്‍ത്തല കെ.ആര്.രാജേന്ദ്ര പ്രസാദ്, ഹരിപ്പാട് രമേശ് ചെന്നിത്തല, മാവേലിക്കര (എസ്സി) അഡ്വ. എം.എസ്.മുത്താര രാജ്, കരുനാഗപ്പള്ളി സി.ആര്.മഹേഷ്, കൊട്ടാരക്കര അഡ്വ. പി.ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കുണ്ടറ പി.സി.വിഷ്ണുനാഥ്, കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ, ചാത്തന്നൂര്‍ സൂരജ് രവി, ചിറയിന്‍ കീഴ് എം.എസ്.രമ്യ ഹരിദാസ്, വട്ടിയൂര്‍ക്കാവ് കെ.മുരളീധരന്, കോവളം എം.വിന്‍സെന്റ്.















