വില്യാപ്പള്ളി: അടിസ്ഥാന സൗകര്യ വികസനം മുതല്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ വരെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് കുറ്റ്യാടി മണ്ഡലത്തില്‍ ഉണ്ടായതെന്നും
സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാവണമെന്നും ആര്‍ജെഡി സംസ്ഥാന കൗണ്‍സിലര്‍ ആയാടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ആര്‍ജെഡി കുറ്റ്യാടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വില്ല്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നീലിയോട്ട് നാണു, ഒ.പി.ചന്ദ്രന്‍, മലയില്‍ ബാലകൃഷ്ണന്‍, എ.പി.അമര്‍നാഥ്, എ.പി.സുമേഷ്, വിസ്മയ മുരളീധരന്‍, സുമ തൈക്കണ്ടി, മുണ്ടോളി രവി, എം.ടി.കെ.സുധീഷ്, പി.കെ.ബാലന്‍, മനോജ് മുതുവടത്തൂര്‍, സ്‌നേഹില്‍ ശശി, ഇ.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി വിനോദ് ചെറിയത്ത് (ചെയര്‍മാന്‍), വി.പി.വാസു, സുമ തൈക്കണ്ടി, ഒ.എം.സിന്ധു (വൈസ് ചെയര്‍മാന്‍മാര്‍), കെ.കെ.സുരേഷ് (കണ്‍വീനര്‍), പി.കെ.ബാലന്‍, മനോജ് മുതുവടത്തൂര്‍, എം.ശ്രീലത (ജോ. കണ്‍വീനര്‍മാര്‍), ഒ.പി.ചന്ദ്രന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.















