• Latest
  • Trending
വോട്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയാല്‍ കുടുങ്ങും; നിരീക്ഷിക്കാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകള്‍

85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

March 17, 2026
കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്

കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്

June 23, 2026
പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

June 23, 2026
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

June 23, 2026
മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രവൃത്തി ദിനം

മുഹറം അവധിയില്‍ മാറ്റം; വ്യാഴാഴ്ച പ്രവൃത്തി ദിനം

June 23, 2026
കരാര്‍ ലംഘിച്ച് കൂലി വെട്ടിക്കുറച്ചു; വടകരയില്‍ ലൈറ്റ് സൗണ്ട് & പന്തല്‍ തൊഴിലാളികളുടെ പ്രതിഷേധം

കരാര്‍ ലംഘിച്ച് കൂലി വെട്ടിക്കുറച്ചു; വടകരയില്‍ ലൈറ്റ് സൗണ്ട് & പന്തല്‍ തൊഴിലാളികളുടെ പ്രതിഷേധം

June 23, 2026
വായന മാസാചരണം: ചരിത്രഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

വായന മാസാചരണം: ചരിത്രഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

June 23, 2026
പോളിയോ നിര്‍മാര്‍ജന യജ്ഞം 28ന്; കുന്നുമ്മലില്‍ യോഗം ചേര്‍ന്നു

‘വ്യക്തിത്വ വികസനത്തിനും അറിവിന്റെ വ്യാപനത്തിനും വായന അനിവാര്യം’

June 23, 2026
പോളിയോ നിര്‍മാര്‍ജന യജ്ഞം 28ന്; കുന്നുമ്മലില്‍ യോഗം ചേര്‍ന്നു

പോളിയോ നിര്‍മാര്‍ജന യജ്ഞം 28ന്; കുന്നുമ്മലില്‍ യോഗം ചേര്‍ന്നു

June 23, 2026
പത്മപുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

പത്മപുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

June 23, 2026
യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി അനൂപ് ജേക്കബ്

യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി അനൂപ് ജേക്കബ്

June 23, 2026
ഡോ.നന്ദിതാസ് സര്‍ജിക്കല്‍ ക്ലിനിക് ഉദ്ഘാടനം വ്യാഴാഴ്ച

ഡോ.നന്ദിതാസ് സര്‍ജിക്കല്‍ ക്ലിനിക് ഉദ്ഘാടനം വ്യാഴാഴ്ച

June 23, 2026
ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: മരിച്ചവരിൽ തൂണേരി സ്വദേശിയും

June 23, 2026
Vatakara Varthakal
Tuesday, June 23, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

85 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; 21നു മുമ്പ് അപേക്ഷിക്കണം

by newsdesk
March 17, 2026
in കേരളം
0
Home കേരളം

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ഇതിനു പുറമെ, ജോലി കാരണം പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ വരണാധികാരി നിശ്ചയിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ (പിവിസി) എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഹോം വോട്ടിംഗിനും പോസ്റ്റല്‍ വോട്ടിംഗിനുമുള്ള അപേക്ഷകള്‍ ഫോറം 12ഡിയില്‍ മാര്‍ച്ച് 21നകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. അപേക്ഷയുടെ മാതൃക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (https://kozhikode.nic.in/en/postalballotform12d/) ലഭ്യമാണ്. ഹോം വോട്ടിംഗിനുള്ള അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തരം നല്‍കാം. നിലവില്‍ വോട്ടര്‍ പട്ടികയില്‍ മുതിര്‍ന്നവര്‍ അഥവാ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക. അര്‍ഹരായ ഭിന്നശേഷിക്കാര്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം. മുതിര്‍ന്നവര്‍ക്ക് 12 ഡി ഫോറത്തിലുള്ള അപേക്ഷ മാത്രം മതിയാകും. പോലിസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, ഫോറസ്റ്റ്, മില്‍മ, വാട്ടര്‍ അതോറിറ്റി, ട്രഷറി, ആരോഗ്യ വകുപ്പ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, കൊച്ചി മെട്രോ, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ്, ബിഎസ്എന്‍എല്‍, തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരും വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലായതിനാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയാത്തവരുമായ വോട്ടര്‍മാരെയാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ നിശ്ചിത ഫോറത്തിലെ അപേക്ഷയ്‌ക്കൊപ്പം ബന്ധപ്പെട്ട സ്ഥാപനം/വകുപ്പ് നിയമിച്ച നോഡല്‍ ഓഫീസറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.

ShareTweetSend

Search

No Result
View All Result

Recent News

കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്

കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്

June 23, 2026
പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും

June 23, 2026
പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

June 23, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കലക്ടറേറ്റിലേക്ക് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ച്
  • പുസ്തക അവലോകനവും ഉന്നത വിജയികള്‍ക്ക് അനുമോദനവും
  • പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by