
വടകര: ചോറോട് തെരു ഗണപതിക്ഷേത്രത്തിന് സമീപത്തെ ജീവകാരുണ്യ പ്രവര്‍ത്തകനും മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയുമായിരുന്ന പുനത്തില്‍ രാജേന്ദ്രന്റെ മൂന്നാം
ചരമവാര്‍ഷികദിനത്തില്‍ മണ്ഡലം കമ്മറ്റി അനുസ്മരണ സംഗമം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ.ജി.രാഗേഷ്, വരപ്രത്ത് രാമചന്ദ്രന്‍, ഗോകുല്‍ ദാസ്, കണ്ടിയില്‍ ദിനേശന്‍, കോറോത്ത് ദാമോദരന്‍, പറമ്പത്ത് ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















