
വടകര: ജില്ലയിലെ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലഹരിക്കും കുട്ടികളില്‍ ഉണ്ടാവുന്ന തെറ്റായ പ്രവണതകള്‍ക്കുമെതിരെ ശക്തമായ ബോധവല്‍ക്കരണം
നടത്താനും റൂറല്‍ ജില്ലാ ജനമൈത്രി സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. റൂറല്‍ എസ്പി ഓഫീസില്‍ നടന്ന യോഗം എസ്പി ടി.ഫറാഷ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി സജേഷ് അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ആശംസകള്‍ നേര്‍ന്നു.
ട്രൈബല്‍ മേഖലകളില്‍ കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. സുരക്ഷാ സമിതിയംഗങ്ങളായ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ജോസ്, കായണ്ണ ഗ്രാമപഞ്ചായത്തംഗം വിജി, രക്തദാന പ്രവര്‍ത്തകന്‍ വത്സരാജ്
മണലാട്ട്, അധ്യാപകന്‍ ശ്രീലേഷ്, എസ്‌സി എസ്ടി മോണിട്ടറിങ്ങ് കമ്മറ്റിയംഗം ഷോബി രാജ്, റിട്ട.അധ്യാപകര്‍, റിട്ട. പോലീസുദ്യോഗസ്ഥര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ ജനമൈത്രി സുരക്ഷാ സമിതിയംഗങ്ങളും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ജനമൈത്രി ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിഷ് സ്വാഗതവും കോടഞ്ചേരി എഎസ്‌ഐ സിന്ധു നന്ദിയും പറഞ്ഞു.
















