
വടകര: സ്‌കൗട്ടിംഗ് പ്രസ്ഥാനത്തില്‍ നല്‍കുന്ന ഏറ്റവും ഉന്നത പരിശീലന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് (എച്ച്ഡബ്ല്യുബി) കരസ്ഥമാക്കി വടകര വിദ്യാഭ്യാസ ജില്ലയിലെ മൂന്ന്
അധ്യാപകര്‍. വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കെ.ടി.വിനീഷ്, നരിപ്പറ്റ ആര്‍എന്‍എം എച്ച്എസ്എസിലെ പ്രധാന അധ്യാപകന്‍ എം.എസ്.ശ്രീജിത്ത്, കൊയിലാണ്ടി ഐസിഎസ്‌സ്‌കൂളിലെ വി.കെ.രജീഷ് എന്നിവരാണ് എച്ച്ഡബ്ല്യുബി കരസ്ഥമാക്കിയത്.
തിരുവന്തപുരം പാലോട് സ്റ്റേറ്റ് ട്രെയിനിംഗ് സെന്ററില്‍ നടന്ന 32-ാം പരിശീലന കോഴ്‌സിലാണ് ഇവര്‍ പങ്കെടുത്ത് ബാഡ്ജ് കരസ്ഥമാക്കിയത്. ഇവരെ കൂടാതെ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 36 പേര്‍ കൂടി ഹിമാലയ വുഡ് ബാഡ്ജിന് അര്‍ഹത നേടി.
ശനിയാഴ്ച കൊല്ലം കുണ്ടറ മണ്‍റ്രോ തുരുത്ത് ഹൗസ് ബോട്ടില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ട്രെയ്‌നിംഗ് കമ്മീഷണര്‍ ജെ.എഡ്വേര്‍ഡ് വീഡ്‌സും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിശീലകരായ കെ എം ചാക്കോ, കെ ടി ഹരിദാസ്, പി നാരായണന്‍ കുട്ടി, പി വിനോദ്, അനിത മാത്യു, എം എന്‍ നാരായണന്‍, കെ കെ സുനില്‍കുമാര്‍, വി അബ്ദുറഹൂബ് എന്നിവര്‍ സംസാരിച്ചു.
















