
വടകര: നഗരസഭയിലെ പരവന്തലയില്‍ പ്രകാശം ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്. ഷാഫി പറമ്പില്‍ എംപി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. എം.പിയുടെ ആസ്തി വികസന ഫണ്ടില്‍
നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകരബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ആറാം വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ.രമണി, എം.സി. ഇബ്രാഹിം, വി.കെ.പ്രേമന്‍, പി.ബാബു, ടി.പി.ശ്രീലേഷ്, ജിതേഷ്. എം.എം എന്നിവര്‍ സംസാരിച്ചു.
















