വടകര: സപ്തംബര്‍ 23 ന് ചെമ്മരത്തൂര്‍ നീര പ്ലാന്റില്‍ നടക്കുന്ന വടകര നാളീകേര കമ്പനി ജനറല്‍ ബോഡി യോഗം
നീതിപൂര്വമായിരിക്കണമെന്ന് കമ്പനിയുടെ വില്യാപ്പള്ളി ഫെഡറേഷന് ആവശ്യപ്പെട്ടു. വടകര ടൗണ്‍ ഹാളില്‍ പോലീസ് മേധാവികളുടെ മധ്യസ്ഥതയില്‍ തീരുമാനിക്കപ്പെട്ട ഒമ്പതാമത് പൊതുയോഗമാണ് നടക്കാനുള്ളത്. കമ്പനി പൊതുയോഗങ്ങള്‍ നിയമാനുസരണം നടക്കാത്ത സ്ഥിതിവിശേഷമുണ്ട്. ഷെയര്‍ ഉടമകള്‍ക്ക് ലഭിക്കേണ്ട രേഖകള്‍ മുന്‍കൂട്ടി നല്‍കാതിരുന്നത് ശരിയായ നിലപാടല്ലെന്നും ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായി കിടക്കുന്നത് പിരിച്ചെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. 23 ന് വൈകുന്നേരം മൂന്നിന് നടക്കുന്ന ജനറല്‍ബോഡിയില്‍ മുഴുവന്‍ ഷെയറുടമകളും പങ്കെടുക്കണമെന്ന് വില്യാപ്പള്ളി ഫെഡറേഷന് അഭ്യര്‍ഥിച്ചു. വില്യാപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ എം. അശോകന് അധ്യക്ഷത
വഹിച്ചു. സിയം.കുമാരന്, ടി.ടി.ബാലകൃഷ്ണന്, കെ.എം.അശോകന് എന്നിവര്‍ സംസാരിച്ചു.

