ആയഞ്ചേരി: സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ സാമ്പത്തിക തട്ടിപ്പിനിരയാക്കുന്നത് വര്‍ധിക്കുന്ന
സാഹചര്യത്തില്‍ ഇത്തരക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ. വിദ്യാര്‍ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇത്തരം അക്കൗണ്ട് വഴി കൈമാറിയുമാണ് തട്ടിപ്പ് നടന്നുവരുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വടകര താലൂക്കിലെ നാല് വിദ്യാര്‍ഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി
പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി വിദ്യാര്‍ഥികള്‍ക്ക് മനസിലാവുന്നത്. മിക്ക വിദ്യാര്‍ഥികളും പാര്‍ട്ട് ടൈം ജോലി എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പിന് ഇരയാവുന്നത്. ഇതിന്റെ ഭവിഷ്യത്ത് പലര്‍ക്കും അറിയാതെ പോവുന്നു. ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പിനിരയായവര്‍ക്ക് ഉചിതമായ സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ പറഞ്ഞു. ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഇത്തരം പ്രലോഭനങ്ങളില്‍ അകപ്പെട്ടുപോകരുതെന്നും ഇങ്ങനെയുള്ള സംഭവങ്ങളില്‍ എല്ലാവരും ജാഗ്രത പാലിക്കുകയും
വേണമെന്നും എംഎല്‍എ പറഞ്ഞു. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.