കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറ വയലില്‍ പി.വി.സത്യനാഥനെ
കൊലപ്പെടുത്തിയ കേസില്‍ പ്രതി അഭിലാഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം.
ഇക്കഴിഞ്ഞ ഫ്രെബ്രവരി 22 ന് രാത്രിയാണ് സത്യനാഥന് കൊല്ലപ്പെടുന്നത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയില്‍ സത്യനാഥനെ കൊല ചെയ്ത അഭിലാഷ് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്റെ മേല്‍നോട്ടത്തിലും ഏകോപനത്തിലും 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ.
അര്ജുന് ശ്രീധര്‍ ഹൈക്കോടതിയില്‍ ഹാജരായി.