
കൊയിലാണ്ടി: കേരള എന്‍ജിഒ യൂണിയന്‍ 63-ാം ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍
തുടങ്ങി. ടൗണ്‍ഹാളില്‍ പ്രൊ.എം.എം.നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ
പ്രസിഡന്റ് ടി.സജിത്ത്കുമാര്‍ അധ്യക്ഷനായി. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍.എം.രാജന്‍, കോണ്‍ഫെഡറേഷന്‍ ഓഫ്
സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് & വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി കെ.എസ്. ഷിഗില്‍, സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ, എന്‍ജിഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ വി.കെ. ഷീജ, ജില്ലാ സെക്രട്ടറി എം.ദൈത്യേന്ദ്ര കുമാര്‍, ട്രഷറര്‍
വി. സാഹിര്‍ എന്നിവര്‍ സംസാരിച്ചു. പി. രാജീവന്‍ രക്തസാക്ഷി പ്രമേയവും വി. വിനീജ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം. ദൈത്യേന്ദ്ര കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വി. സാഹിര്‍ വരവ് ചെലവ് കണക്കും
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. വിജയകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ അമൂല്യ പി.എം. (നാദാപുരം), തുഷാര സി.എം. (വടകര), ആസിഫ്
പി.കെ. (പേരാമ്പ്ര), രാജശ്രീ കെ.എസ്. (കൊയിലാണ്ടി), മണികണ്ഠന്‍ പി.എസ്. (വെസ്റ്റ്ഹില്‍), അബിന്‍.ഇ.പി (സിറ്റി), അനീഷ് സി.കെ. (ചാലപ്പുറം), ഫാത്തിമ സനം കെ .പി. (സിവില്‍ സ്റ്റേഷന്‍), കൃഷ്ണകുമാര്‍ എം. (മെഡിക്കല്‍ കോളേജ്), ചഷ്മ ചന്ദ്രന്‍ (താമരശ്ശേ രി) എന്നിവര്‍ പങ്കെടുത്തു
സമ്മേളനം ഭാരവാഹികള്‍ ഉള്‍പ്പെടെ 43 അംഗ ജില്ലാ കമ്മിറ്റിയേയും 44 അംഗ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ടി. സജിത്ത്കുമാര്‍ (പ്രസിഡന്റ്), വി. വിനീജ, വി.പി. രാജീവന്‍ (വൈസ് പ്രസിഡണ്ടുമാര്‍), എം. ദൈത്യേന്ദ്രകുമാര്‍
(സെക്രട്ടറി), പി.സി. ഷജീഷ്‌കുമാര്‍, ടി. അനില്‍കുമാര്‍ (ജോയിന്റ്‌സെക്രട്ടറിമാര്‍), വി. സാഹിര്‍ (ട്ര ഷറര്‍). ജില്ലാ സെക്രട്ടറിയേറ്റ്അംഗങ്ങള്‍- എന്‍. ലിനീഷ്, കെ.സെ റീന, ടി. ഷൗക്കത്ത്, പി. സജു, എം.പി. ജിതേഷ്ശ്രീധര്‍, ഇ. പ്രമോദ്, വി.വി. അനൂപ്, എസ്.കെ. ജയ്‌സി, പ്രബീഷ്വി. എം.
ശനിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. രാവിലെ10.30ന് നടക്കുന്ന സുഹൃദ് സമ്മേളനം കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്ര ട്ടറി കെ.കെ.ദിനേശന്‍ ഉദ്ഘാടനംചെയ്യും.
















