വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കിള്‍ പോസ്റ്റല്‍ ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ആക്ഷന്റെ (എന്‍എഫ്പിഇ) നേതൃത്വത്തില്‍ വടകര പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക്
പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. തപാല്‍, ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, അടച്ചുപൂട്ടിയവ ഉടന്‍ പുനഃസ്ഥാപിക്കുക, അശാസ്ത്രീയ ബിസിനസ്സ് ടാര്‍ഗറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തുക, ബിസിനസിന്റെ പേരിലുള്ള എല്ലാവിധ പീഡനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. സര്‍ക്കിള്‍ പോസ്റ്റല്‍ ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ആക്ഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നിസ്സഹകരണ സമരം നാലാം ഘട്ടത്തിന്റെ ഭാഗമായി എന്‍എഫ്പിഇ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. പ്രേമന്‍.പി.കെ, രാഹുല്‍.കെ.ടി, ബാബു പുത്തന്‍ പുരയില്‍, അക്ഷയ്.എസ്, അശ്വന്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.















