വടകര: മടപ്പള്ളി കോളജ് അലുംനി അസോസിയേഷന് ‘ഒരുമ’ സംഘടിപ്പിക്കുന്ന സുഹൃദ് സംഗമം ഓഗസ്റ്റ് 11 ഞായറാഴ്ച കാലത്ത് 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ വടകര ടൗണ്‍ഹാളിന് സമീപത്തെ ക്രിസ് അവന്യു ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് 10 മണിക്ക് സുഹൃദ്സംഗമം കവിയും സിനിമാ ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്യും. പൂര്‍വവിദ്യാര്‍ഥിയും സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ അഡ്വ.ടി.കെ.രാമകൃഷ്ണന് മുഖ്യാതിഥിയാവും. പുര്വവിദ്യാര്ഥികളായ സംഗീതജ്ഞന് വി.ടി.മുരളിയും സംവിധായകന് സുവീരനും വിശിഷ്ടാതിഥികളെ ആദരിക്കും. പൂര്‍വ വിദ്യാര്‍ഥികളായ മടപ്പള്ളി ഗവ.കോളജ് പ്രിന്‍സിപ്പാള്‍ ഷിനു പടിഞ്ഞാറെ മലമല്, എം.ടി.രമേശ്, ടി.കെ.അഷറഫ്, ഡോ. കെ.എം. ഭരതന്, എം. പി.സൂര്യദാസ്, പ്രൊഫ എം.കെ. ശശിധരന്, ഡോ. ദിനേശന് കരിപ്പള്ളി, ഡോ. പി.പി. പ്രമോദ് കുമാര്‍, ഉമേഷ് കുമാര്‍.എം.കെ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും കലാപരിപാടികളും അരങ്ങേറും. മടപ്പള്ളി കോളജിലെ പ്രഥമ ബാച്ച് മുതല്‍ കഴിഞ്ഞ വര്‍ഷം വരെ പഠിച്ചവരുടെ കൂട്ടായ്മയാണ് മടപ്പള്ളി ഗവ. കോളജ് അലുംനി അസോസിയേഷന് ‘ഒരുമ’. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ സുനില്‍ മടപ്പള്ളി, ഡോ. ബിന്ദു അരവിന്ദ്, ജി.കെ.വിനീത് കുമാര്‍, വി.രമേശന്, ആര്.ഡി.ബിജു, കെ.പി.അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.