
ആയഞ്ചേരി: വിവിധ വിഷയങ്ങളില്‍ അലംഭാവം ചൂണ്ടിക്കാട്ടി എന്‍ഡിഎ പ്രവര്‍ത്തകര്‍ കുറ്റ്യാടി എംഎല്‍എ ഓഫീസ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം വി.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടിയിലെ നാളികേര കര്‍ഷകരുടെ സ്വപ്ന പദ്ധതിയായ
നാളികേര പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍, കഴിഞ്ഞ 15 വര്‍ഷം കുറ്റ്യാടി മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.കെ.ലതിക, പാറക്കല്‍ അബ്ദുല്ല, കെ.പികുഞ്ഞമ്മദ് കുട്ടി എന്നിവര്‍ക്ക് സാധിച്ചില്ലെന്ന് വി.വി.രാജന്‍ കുറ്റപ്പെടുത്തി. എന്ന് മാത്രമല്ല നാളികേരത്തിന്റെ വൈവിധ്യ ഉല്‍പ്പന്നങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുകയും നാളികേരത്തിന്റെ ഈറ്റില്ലമായ കുറ്റ്യാടിയിലെ കര്‍ഷകരെ വഞ്ചിക്കുകയുമാണ് നാളിതുവരെ കുറ്റ്യാടിയിലെ എംഎല്‍എമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍
ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തത് പ്രൈവറ്റ് ആശുപത്രികളെയാണ് സഹായിക്കുന്നത്. 30 വര്‍ഷമായി മാഹി കനാല്‍ കോട്ടപ്പള്ളി മുതല്‍ ഓര്‍ക്കാട്ടേരി വരെയുള്ള ഭാഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പ്രവൃത്തിയുടെ പേരില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് ഇക്കാലമത്രയും കണ്ടത്. ആവശ്യത്തിനനുസരിച്ചുള്ള യാത്രാസൗകര്യങ്ങള്‍ കുറ്റ്യാടിയില്‍ ഇല്ലാത്തത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ എംപി രാജന്‍ അധ്യക്ഷത വഹിച്ചു. പി പി മുരളി, രാമദാസ് മണലേരി, ടി.കെ
പ്രഭാകരന്‍ പ്രിബേഷ്പുന്നക്കാരി, ഷിജു കെ, ഷാജു വി.പി, വിജിത്ത് വിളമ്പിലാട്, ടി കെ രാജന്‍, ഒ.പി ദിലീപന്‍ എന്നിവര്‍ സംസാരിച്ചു മാര്‍ച്ചിന് രാധാ പുറമേരി, അരീക്കല്‍ രാജന്‍, എടക്കുടി മനോജ്, പി.സുജിത്ത് , ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















