
വടകര: വടകര നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെര്‍മിറ്റ് പരിശോധനക്കുള്ള അവസാന അവസരം 13ന് വെള്ളിയാഴ്ച. സാങ്കേതിക കാരണങ്ങളാല്‍ പരിശോധനയ്ക്ക് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കാണ് വെള്ളിയാഴ്ച ഒരു അവസരം കൂടി
നല്‍കുന്നത്. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം പകല്‍ രണ്ട് വരെ വടകര ആര്‍ടിഒ ഓഫീസിന്റ ഫിറ്റ്‌നസ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ ഹാജരാകണം. നഗരസഭയ്ക്ക് അകത്ത് സ്ഥിരതാമസക്കാരായ സിഎന്‍ജി, ഇലക്ട്രിക്, എല്‍പിജി വാഹന ഉടമകളുടെ വിഎം പെര്‍മിറ്റിനുള്ള അപേക്ഷ 16 തിങ്കളാഴ്ച വരെ സ്വീകരിക്കും. മുമ്പ് വിഎം പെര്‍മിറ്റിന് അപേക്ഷിച്ചവര്‍ പുതുതായി അപേക്ഷ നല്‍കേണ്ടതില്ല.
















