
വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ വീണുകിട്ടിയ സ്വര്‍ണ ബ്രേസ്ലറ്റ് ഉടമക്ക് കൈമാറി. ഉത്സവത്തിനെത്തിയ ഓര്‍ക്കാട്ടേരി തകര നിലയത്തില്‍ കൃഷ്ണനാണ് ഭക്തജനത്തിരക്കിനു
പിന്നാലെ ക്ഷേത്രമുറ്റത്ത് നിന്നു സ്വര്‍ണം കിട്ടിയത്. സത്യസന്ധതയുടെ തിളക്കത്തില്‍ അദ്ദേഹം ഉടന്‍ ബ്രേസ്ലറ്റ് ആഘോഷ കമ്മിറ്റി ഓഫീസില്‍ എത്തിക്കുകയായിരുന്നു. അല്‍പ സമയത്തിനകം മാക്കൂല്‍പീടിക വാണിയന്‍വീട്ടില്‍ ധന്യയും അമ്മയും ബ്രേസ്ലറ്റ് നഷ്ടപ്പെട്ട വിവരവുമായി ഓഫീസിലെത്തി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രസാദ് വിലങ്ങില്‍, വി.എം. മോഹനന്‍, ടി.കെ.മഹേഷ്, പി.പി.സുരേദ്രന്‍, ശ്രീജിഷ്, പി.ജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൃഷ്ണന്‍ തന്നെ ഉടമ ധന്യക്ക് ബ്രേസ്ലറ്റ് കൈമാറി.
















