
വില്യാപ്പള്ളി: പിഎസ്‌സി മുഖേന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായി നിയമനം ലഭിച്ച കല്ലേരിയിലെ വി.കെ.ജാസിലിനെ മുസ്ലിം ലീഗ് കല്ലേരി ശാഖ കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എം.മുഹമ്മദ് അനുമോദന സംഗമം ഉദ്ഘാടനം ചെയ്തു. പൊയില്‍ കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് സി.സി.കുഞ്ഞമ്മത്, ആര്‍ ടി കുഞ്ഞമ്മത്, മുഹമ്മദ് പാലോള്ളതില്‍, സി.സി.അസ്ലം, അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
















