
കൊയിലാണ്ടി: ദേശീയപാതയില്‍ കര്‍ണാടക ആര്‍ടിസി ബസും കേരള ആര്‍ടിസി സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചു. ഇന്നു പുലര്‍ച്ചെ കാട്ടിലപീടികയിലുണ്ടായ അപകടത്തില്‍ ഏതാനും
പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരെ നാട്ടുകാര്‍ എമര്‍ജന്‍സി ഡോര്‍ വഴി പുറത്തിറക്കി. പരിക്ക് ഗുരുതരമല്ല.
കര്‍ണാടകയിലെ ഹാസനില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസും കണ്ണൂരിലേക്ക് പോവുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ്
സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇതിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. കര്‍ണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനരികിലേക്ക് ഓടിച്ചു കയറി. ഇതും മതിലില്‍ ഇടിച്ചു നിന്നു. സ്വിഫ്റ്റിലുണ്ടായിരുന്നവരെയാണ് നാട്ടുകാര്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
-സുധീര്‍ കൊരയങ്ങാട്
















