വടകര: സഫ്ദര്‍ഹാഷ്മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തുന്ന വ ഫെസ്റ്റിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. ഈ മാസം 17 മുതല്‍ 22 വരെ വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ കഥ, കവിത, തിരക്കഥ
ക്യാമ്പുകള്‍ക്ക് റജിസ്ട്രേഷന് ചെയ്യാനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്. 19ന്റെ കവിതാക്യാമ്പ് ഡയറക്ടര്‍ കവി വീരാന്‍ കുട്ടിയാണ്. ഷീജ വക്കം, പി.രാമന്, ആദി, കല്പറ്റ നാരായണന്, അന്‍വര്‍ അലി, സജയ് കെ.വി എന്നിവര്‍ പങ്കെടുക്കും. 13 വയസിനു മുകളിലുള്ളവര്‍ക്കു https://www.vabookfest.com എന്ന സൈറ്റില്‍ റജിസ്ട്രര്‍ ചെയ്യാം
