
വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദളും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയും സംയുക്തമായി വില്യാപ്പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത്
കമ്മിറ്റി ഓഫീസില്‍ നടന്ന ഇഫ്താര്‍ വിരുന്ന് സൗഹൃദസന്ദേശമായി. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ കപ്പി അസീസ് ഇഫ്താര്‍ സന്ദേശം നല്‍കി. ആര്‍ജെഡി ദേശീയ നിര്‍വാഹക സമിതി അംഗം മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ ഒതയോത്ത്, മെമ്പര്‍മാരായ കാനോത്ത് ദിനേശന്‍, സി.കെ.ഗീത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത
അഖിലേന്ത്യ സെക്രട്ടറി വിസ്മയ മുരളീധരന്‍ സ്വാഗതം പറഞ്ഞു.
ആനാറത്ത് ഹമീദ് ഹാജി, മുന്‍ ബ്ലോക്ക് മെമ്പര്‍ കണ്ടിയില്‍ റഫീഖ്, പി.കെ.മൊയ്തു, നാസര്‍ കേളോത്ത്, കിരണ്‍ജിത്ത്, പ്രദീഷ് ആദിയൂര്‍, ടി.എന്‍.മനോജ്, ആയാടത്തില്‍ രവീന്ദ്രന്‍, സച്ചിന്‍ വില്യാപ്പള്ളി, എ.പി.അമര്‍നാഥ്, മലയില്‍ ബാലകൃഷ്ണന്‍, മുണ്ടോളി രവി, എം.ടി.കെ.സുരേഷ്, വി. ബാലകൃഷ്ണന്‍, വിനോദ് ചെറിയത്ത്, പി.കെ. പവിത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.















