കക്കട്ടില്‍: വയോജന ക്ഷേമ പരിപാടിയുടെ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തില്‍ 70 പിന്നിട്ട വയോജനങ്ങള്‍ക്ക് പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തി. ഇതിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍
നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന്‍ വള്ളില്‍, ഒ.ബാലന്‍, വി.എം.കുഞ്ഞിക്കണ്ണന്‍, വി.വി.പ്രഭാകരന്‍, എ.പി.കുഞ്ഞബ്ദുള്ള, നീലിയോട്ട് നാണു, വി.രാജന്‍, സലിം മുറിച്ചാണ്ടി, ടി.സുധീര്‍, കെ.കെ.രാഘവന്‍, സിന്ധു, ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്‍, മിനി, കെ.വിശ്വനാഥന്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, ലിനി.ആര്‍, ബിജിഷ, എന്‍.കെ.നസീര്‍, ഷറഫുന്നിസ, ഏ.വി.നാസറുദ്ദിന്‍, പി.ടി.കെ.രാധ, അസി. സെക്രട്ടറി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.















