
കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനുണ്ടായ സംഭവത്തിൽ അമ്പലപ്പുഴ സ്വദേശി രഞ്ജൻ (65) ആണ് മരിച്ചത്. അപകട സമയ
ത്ത് ആറു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
രക്ഷപ്പെട്ട അഞ്ചു പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎൻജി ജെട്ടിക്ക് സമീപം മൂന്ന് നോട്ടിക്കൽ മൈൽ അകലെ സെന്റ് സേവ്യര്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പോലീസ് പറഞ്ഞു. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി.
കടൽത്തിരകളിൽ പെട്ട് ബോട്ടിന്റെ അടിപ്പലക തകർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭാഗികമായി മുങ്ങിയ ബോട്ട് കടലിൽ ഒഴുകി നടക്കുകയാണ്.
















