
കൊയിലാണ്ടി: താമരശ്ശേരി ചുരത്തില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശിയും വ്യാപാരിയുമായ പയറ്റുവളപ്പില്‍ പഴയ
ചിത്രാടാക്കീസിനു സമീപം എം.കെ കുമാരനാണ് (60) മരിച്ചത്.
ഹെയര്‍പിന്‍ വളവുകളായ അഞ്ചിനും ആറിനും ഇടയില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പിക്കപ്പ് വാന്‍ കാറിലും സംരക്ഷണ ഭിത്തിയിലും ഇടിച്ചു മറിയുകയായിരുന്നു. കുമാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലത. മക്കള്‍: ദയ, ധന്യ. സഹോദരങ്ങള്‍: ബാബു (പച്ചക്കറി കച്ചവടം) കമല, രാധ, പരേതനായ ബാലന്‍.
-സുധീര്‍ കൊരയങ്ങാട്
















