
വടകര: മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലെ സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി. വ്യാഴാഴ്ച പകല്‍ രണ്ട് മണിയോടെയാണ് സംഭവം. സമീപത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ഉണ്ടായിരുന്നു.
വടകര നിന്നു രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി തീ അണച്ചതോടെയാണ് ആശ്വാസമായത്.
അസി.സ്റ്റേഷന് ഓഫീസര്‍ കെഎം ഷമേജ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ ആര് ദീപക്, ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) പി.കെ.ജയ്സല്‍, കെ.സുബൈര്‍ ഫയര്‍& റെസ്ക്യൂ ഓഫീസര്‍ മാരായ എ.പി.ഷൈജേഷ്, എം.ലിജു, പി.എം.സഹീര്‍, ടി.വി.അഖില്‍ ഹോം ഗാര്‍ഡുമാരായ കെ.ബി.സുരേഷ്, എ.ടി.ബിനീഷ് എന്നിവരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
















