വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയുടെ നേതൃത്വത്തില്‍ ക്വാസോ ലിബറം എന്ന പേരില്‍ അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കുറുന്തോടിയിലെ കോളേജ്
ക്യാമ്പസില്‍ നടന്ന
ടെക്‌നിക്കല്‍ ഫെസ്റ്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് അധ്യക്ഷനായി. ശ്രീനാഥ് ഗോപിനാഥ് (ടെക്‌ബൈഹാര്‍ട്ട് ഡയറക്ടര്‍), ലിജീഷ് കുമാര്‍ (സ്‌ക്രിപ്റ്റ് റൈറ്റര്‍, മലയാളം ഫിലിം ഇന്‍ഡസ്ട്രി) എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
രണ്ടുദിവസങ്ങളിലായി നടന്ന ടെക്‌നിക്കല്‍ ഫെസ്റ്റില്‍ കേരളത്തിലെ പ്രധാനപ്പെട്ട എന്‍ജിനീയറിങ് ടെക്‌നിക്കല്‍ കോളജുകളില്‍ നിന്നായി മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിവിധ വര്‍ക് ഷോപ്പുകള്‍, പ്രഭാഷണം, മത്സരങ്ങള്‍, പൊതുജനങ്ങള്‍ക്കായി ടെക്‌നിക്കല്‍ എക്‌സ്‌പോ എന്നിവ നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
















