വടകര: ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് വടകര ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ (വ്യാഴം) കാലത്ത് 8 മണിക്ക് ക്യാമ്പ്
ആരംഭിക്കും. 702 പേര്‍ക്കുള്ള വാക്‌സിനേഷന് വേണ്ടിയാണ് ക്യാമ്പില്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. വടകര ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. സി.ഫിറോസിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം നടന്നു. സ്ഥല പരിമിതി മൂലം വാക്‌സിനേഷന്‍ ക്യാമ്പ് ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെ സഹായത്തോടെ നടത്താനാണ് തീരുമാനം. ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുനര്‍വിന്യസിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അവലോകന യോഗത്തില്‍ ഡോ. വി.കെ.ശ്യാം, ആര്‍എംഒ ഡോ. റീഷ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബിന്ദുജയരാജ്, പിആര്‍ഒ ഷീമശങ്കര്‍, ജെഎച്ച്‌ഐ കെ.കെ.ശെല്‍വകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വാക്‌സിനേഷന്‍ ക്യാമ്പിനു വേണ്ടി നടത്തിയ ഒരുക്കങ്ങള്‍ ആരോഗ്യ വിഭാഗം വിലയിരുത്തി.















