കൊയിലാണ്ടി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ കൊയിലാണ്ടി പൗരാവലി
അനുശോചിച്ചു. പത്രപ്രവര്‍ത്തനത്തിലൂടെ പൊതുജീവിതമാരംഭിച്ച് സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിള്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.വി.ബാലകൃഷ്ണന്‍, വി.കെ.ജയന്‍, ഇ.കെ.അജിത്ത്, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ. കെ.വിജയന്‍, രാജേഷ് കീഴരിയൂര്‍, അഡ്വ. ടി.കെ.രാധാകൃഷ്ണന്‍, വി.ടി.സുരേന്ദ്രര്‍, കെ.ടി.എം.കോയ, മുരളീധരന്‍ തൊറോത്ത് എന്നിവര്‍ സംസാരിച്ചു.















