
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റിന് ഏറ്റവും
സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ പുരസ്‌കാരം. കേരളസര്‍ക്കാരിന്റെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 2025ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാര്‍ഡ്’ തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ കെ.എന്‍.ഗോപിനാഥ് സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുര്‍വേദൗഷധം, സ്റ്റോണ്‍ ക്രഷര്‍, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററി വിഭാഗത്തിലാണ് അവാര്‍ഡ്. ഊരാളുങ്കല്‍ സൊസൈറ്റിക്കുവേണ്ടി സൈറ്റ് ലീഡര്‍ പി.ടി.പ്രദീപ്, യൂണിറ്റ്‌സ് മാനേജര്‍ ശരത് ലാല്‍, എന്‍വയണ്‍മെന്റ് മാനേജര്‍ ബി.രാജേഷ്, എഫ് ആന്‍ഡ് ഇ സീനിയര്‍ എക്‌സിക്യൂട്ടീവ് എ.പി.ജ്യോതിഷ് ലാല്‍, സീനിയര്‍
അക്കൗണ്ടന്റ് ബിജുകുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. തൊഴിലും നൈപുണ്യവും വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഷാനവാസ് അധ്യക്ഷനായ ചടങ്ങില്‍ ചീഫ് ഇലക്ടറല്‍ ഇന്‍സ്‌പെക്ടര്‍ ജി.വിനോദ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ്.ശ്രീകല, കെഎസ്എസ്‌ഐഎ പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ഇഎംസി ഡയറക്ടര്‍ ആര്‍.ഹരികുമാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ്, ജോയിന്റ് ഡയറക്ടര്‍ ടി.കെ.ഷാബുജാന്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രമേഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.















