
അരൂര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയും കവിയുമായിരുന്ന അരൂര്‍ പത്മനാഭന്റെ 12-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുകളും
പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷത വഹിച്ചു. പി.അജിത്ത്, ശ്രീജേഷ് ഊരത്ത്, എം.കെ.ഭാസ്‌കരന്‍, കെ സജീവന്‍, പി.ദാമോദരന്‍, ടി കുഞ്ഞിക്കണ്ണന്‍, പി.എം നാണു എന്നിവര്‍ പ്രസംഗിച്ചു
പുഷ്പാര്‍ച്ചനക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി അജയന്‍, എന്‍.കെ ജല്‍ഷി, നേതാക്കളായ ചെത്തില്‍ കുമാരന്‍, വി.പി.പ്രവീണ്‍, കണ്ടോത്ത് ശശി, പി.കെ.കണാരന്‍, പി.വിജയന്‍, മുതുവാട്ട് ശശി, എ.ടി ദാസന്‍, എം.കെ ശശി, എന്‍.പി.രാജന്‍, കണ്ടോത്ത് ബിജു, പി.പി.പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















