
അരൂര്‍: കെ.പി.ഉണ്ണികൃഷ്ണന്‍ അവികസിത മേഖലയായിരുന്ന അരൂരിന് നല്‍കിയത് വലിയ സംഭാവന. ഒരിക്കലും നാട്ടുകാര്‍ പ്രതീക്ഷിക്കാതെയായിരുന്നു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്
അനുവദിച്ചത്. 1989 ല്‍ ഉണ്ണികൃഷ്ണന്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്നപ്പോഴാണ് ഈ സൗകര്യം അരൂരിന് ലഭിച്ചത്. നാദാപുരത്തായിരുന്നു അന്ന് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉണ്ടായിരുന്നത്. അരൂരില്‍ ആര്‍ക്കും ഫോണ്‍ ഉണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണന്റെ സന്തതസഹചാരി അരൂര്‍ പത്മനാഭനാണ് നാദാപുരത്ത് നിന്ന് അരൂരിലേക്ക് ലൈന്‍ വലിച്ച് ആവശ്യക്കാര്‍ക്ക് ഫോണ്‍ ലഭ്യമാക്കണമെന്ന അപേക്ഷയുമായി ഉണ്ണികൃഷ്ണനെ സന്ദര്‍ശിച്ചത്. അരൂരിന് ലൈന്‍ അല്ല ഒരു എക്‌സ്‌ചേഞ്ച് തന്നെ തരാമെന്ന് പറഞ്ഞാണ് അപ്പോള്‍ തന്നെ
ഉത്തരവിട്ടത്. വാര്‍ത്താവിനിമയ രംഗത്ത് തികച്ചും പിന്നിലായിരുന്ന അരൂരിന് അതൊരനുഗ്രഹമായി മാറിയത് നന്ദിയോടെയാണ് നാട് സ്മരിക്കുന്നത്















