
വടകര: തൊഴില്‍ ഇല്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ
ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് നടക്കുന്ന കോഴിക്കോട് ഇന്‍കം ടാക്‌സ്
ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ കൈനാട്ടി മേഖല കമ്മിറ്റി നേതൃത്വത്തില്‍
യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. കെ.ടി ബസാറില്‍ നിന്ന് ആരംഭിച്ച് കൈനാട്ടിയില്‍ സമാപിച്ച യൂത്ത് മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.വി.സയന്ത് ഉദ്ഘാടനം ചെയ്തു.
ജാഥ വൈസ് ക്യാപ്റ്റന്‍ കെ.കെ ബബിത്ത് അധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ എ.കെ ഷിനില്‍,
മാനേജര്‍ അഞ്ജു എസ് രാജ്, ലെനിന്‍ പുന്നക്കുനി, ഇ.കെ.ദീപു, ഇ.രജില്‍, എ.കെ.സുജേഷ്, എന്‍.പി.ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.
















