കൊയിലാണ്ടി: കൊയിലാണ്ടിക്കു സമീപം ട്രെയിനില്‍ നിന്നു വീണു പയ്യോളി സ്വദേശിക്ക് ഗുരുതര പരിക്ക്. 12686 മംഗലാപുരം-
ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് വീണത്. പയ്യോളി സ്വദേശി പട്ടേരി റയീസിനാണ് ഗുരുതര പരിക്ക്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനുമിടയിലാണ് അപകടം. ട്രെയിനില്‍ നിന്നു വീഴുന്നത് കണ്ട യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ട്രെയിന്‍ പൊയില്‍ക്കാവില്‍ നിര്‍ത്തിയ ശേഷം കൊയിലാണ്ടി പോലീസും അഗ്നി രക്ഷാ സേനയും തെരച്ചില്‍ നടത്തുന്നതിനിടെ ചെങ്ങോട്ടുകാവില്‍ നിന്നാണ് റയീസിനെ കണ്ടെത്തിയത്. ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ സനല്‍രാജ്, ഇന്ദ്രജിത്ത്, ഹോം ഗാര്‍ഡ് ഓംപ്രകാശ് തുടങ്ങിയവരും നാട്ടുകാരും തെരച്ചലില്‍ ഏര്‍പെട്ടു.