
കുറ്റ്യാടി: ബൈപാസ് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ 5 മുതല്‍ മുതല്‍
12ാം തിയ്യതി വരെ കുറ്റ്യാടി പഞ്ചായത്തിലെ നരിക്കൂട്ടും ചാല്‍, ഊരത്ത്, കമ്മനത്താഴെ, മാവുള്ള ചാല്‍, തലച്ചിറ, നൊട്ടിക്കണ്ടി, പന്നിവയല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതായിരിക്കും. ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പേരാമ്പ്ര വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.















