
കക്കട്ടില്‍: നവീകരിച്ച കുന്നുമ്മല്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. കെ.പി.കുത്തമ്മദ് കുട്ടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു ലഭിച്ച
ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍, മുന്‍ എംഎല്‍എ കെ.കെ.ലതിക, സെക്രട്ടറി രാജീവന്‍ വള്ളില്‍, വിവിധ ജന പ്രതിനിധികളായ റീന സുരേഷ്, രാധിക ചിറയില്‍, റിജ അനില്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ.സുരേഷ്, പി.പി.അശോകന്‍, പി.സുരേഷ് ബാബു, സി.വി.അഷറഫ്, നീലിയോട്ട് നാണു, എം.എം.രാധാകൃഷ്ണന്‍, ടി.സുധീര്‍, പറമ്പത്ത് നാണു എന്നിവര്‍ പ്രസംഗിച്ചു. എഇ ആര്‍.നേതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് റീന സുരേഷ്, എന്‍.വി.ചന്ദ്രന്‍, മിനി, വിശ്വനാഥന്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















