
വടകര: മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റായി അഫ്‌നാസ് ചോറോടിനെയും ജനറല്‍ സെക്രട്ടറിയായി അന്‍സീര്‍ പനോളിയെയും ട്രഷററായി ജാസിം
പണിക്കോട്ടിയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരി ഒലീവ് കോളേജില്‍ ചേര്‍ന്ന നിയോജക മണ്ഡലം പ്രതിനിധി സംഗമത്തെ തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ്മാരായി മുനീര്‍ പനങ്ങോട്ട്, ഹാരിസ്.വി.പി, നസീര്‍.ടി.കെ, ജോയിന്റ് സെക്രട്ടറിമാരായി എന്‍.അബ്ദുല്‍ ഗനി, യു.അജിനാസ്, റാജിസ് അഴിയൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. അഫ്‌സല്‍.പി.കെ.സി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.















