
അഴിയൂര്‍: തണല്‍ മരം ചാരിറ്റബിള്‍ ട്രസ്റ്റ് അഴിയൂരില്‍ 250 കുടുംബങ്ങള്‍ക്ക് റംസാന് കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തി വരുന്ന
സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല ട്രസ്റ്റ് രക്ഷാധികാരി ഷംസുദ്ധീന് മനയില്‍ എന്നിവര്‍ക്ക് കിറ്റ് വിതരണത്തിനായി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഷാജിത് കൊട്ടാരത്തില്‍, ട്രഷറര്‍ മുനീര്‍, അലി എരിക്കില്‍, നാസര്‍.എന്‍.എന്‍.പി, ഹുസൈന്.കെ.പി, നസീമ ഹനീഫ, വനിത വിംഗ് കണ്‍വീനര്‍ ഫൗസിയ അഷറഫ്, ഖൈറുന്നിസ, റജുല, ജസീല എന്നിവര്‍ പങ്കെടുത്തു.















