
വടകര: സ്വാതന്ത്ര്യ സമര സേനാനിയും ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് സ്ഥാപിക്കുന്നതില്‍
നേതൃപരമായ പങ്കു വഹിക്കുകയും ചെയ്ത എം.ആര്‍.നാരായണക്കുറുപ്പിന്റെ സമരണാര്‍ഥം മടപ്പള്ളി കോളേജില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മടപ്പള്ളി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന നാലാമത് എംആര്‍.നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി കാരവാന്‍ മുന്‍ പത്രാധിപരുമായ വിനോദ്.കെ ജോസ് ഉദ്ഘാടനം ചെയ്തു. ലോകത്താകെ ജനാധിപത്യം രോഗാതുരമായ പ്രതിസന്ധി നേരിടുകയാണെന്ന് ഡോ. വിനോദ്.കെ ജോസ് പറഞ്ഞു. ‘ ലോകത്ത് ജനാധിപത്യം മരിക്കുന്നുവോ?’
വിഷയത്തില്‍ മടപ്പള്ളി ഗവ. കോളേജില്‍ നാലാമത് എം.ആര്‍.നാരായണക്കുറുപ്പ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടപ്പള്ളി കോളേജ് പ്രിന്‍സിപ്പാള്‍ പി.എം.ഷിനു അധ്യക്ഷത വഹിച്ചു. ബ്രണ്ണന്‍ കോളേജ് അസോസിയേറ്റ് പ്രെഫസര്‍ ഡോ. ദിലീപ് രാജ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. അബ്ദുള്‍ നാസര്‍ സ്വാഗതവും എ.എം.ശശി നന്ദിയും പറഞ്ഞു.















